---
title: "നിങ്ങൾക്കും സംരംഭകരാകാം; അഴിയൂരിൽ ലോൺ ലൈസൻസ് സബ്‌സിഡി മേള "
english_title: "You too can be an entrepreneur; Loan license subsidy fair at Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64987/you-too-can-be-an-entrepreneur-loan-license-subsidy-fair-at-azhiyur"
published_at: "2022-08-29T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ccdb81f1b1_ahiyoor.jpg"
keywords: []
---

# നിങ്ങൾക്കും സംരംഭകരാകാം; അഴിയൂരിൽ ലോൺ ലൈസൻസ് സബ്‌സിഡി മേള 

> **Lead Summary:** **അഴിയൂർ: **വ്യാവസായ വാണിജ്യ വകുപ്പിന്റെ നിങ്ങൾക്കും സംരംഭകരാകാം ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു.

## Article Content

**അഴിയൂർ: **വ്യാവസായ വാണിജ്യ വകുപ്പിന്റെ നിങ്ങൾക്കും സംരംഭകരാകാം ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു.

പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ വ്യാവസായ വികസന ഓഫീസർ വിശ്വൻ കോറോത്ത് ഒ എഫ് ഒ ഇ പദ്ധതി വിശദീകരണം നടത്തി. മേളയിൽ 50 പേർ പങ്കെടുക്കുകയും 25 പ്രോജക്റ്റ് പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തു.ഒരു പ്രൊജക്ട് റിപ്പോർട്ട് ,രണ്ട് ട്രേഡ് ലൈസൻസ്, ഒരു കെ സ്വിഫ്റ്റ് അക്നോളജ്മെന്റ് ,ഒരു ഉദ്യം രജിസ്ട്രേഷൻ എന്നിവയുടെ വിതരണവും നടന്നു.

ഹെൽപ് ഡസ്ക് മുഖേന 4 ഉദ്യം, 2 കെ സ്വിഫ്റ്റ് 2 എഫ് എസ് എഫ് എ ഐ എന്നിവയുടെ രെജിസ്ട്രേഷനും നടന്നു . പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദ സദനം,രമ്യ കരോടി,പഞ്ചായത്ത്‌ സെക്രട്ടറി അരുൺ കുമാർ ഇ,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജൈസൺ, എസ് ബി ഐ ബ്രാഞ്ച് മാനേജർ അനഘ,ഇന്റേൺ അമൽ ജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64987/you-too-can-be-an-entrepreneur-loan-license-subsidy-fair-at-azhiyur)