Sep 14, 2022 05:52 PM

വടകര: രക്ഷിതാക്കളെ ഞെട്ടിക്കുന്നതും അധികൃതരെ ഉണർത്തുന്നതുമായ ദൃശ്യം പുറത്ത്. വടകരയിൽ വിദ്യാർത്ഥികൾക്ക് ലഹരി കൈമാറാൻ യാചകരെ ലഹരി മാഫിയ ഇടനിലക്കാരാകുന്നു.

വടകര ലിങ്ക് റോഡ് കേന്ദ്രീകരിച്ച് ലഹരി മാഫിയ വിലസുന്നുവെന്ന പരാതിക്കൊടുവിലാണ് ലിങ്ക് റോഡിലെ ലഹരി കൈമാറ്റത്തിൻ്റെ തെളിവെന്ന അടിക്കുറിച്ചോടെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പുറത്ത് വന്നത്. നഗരത്തിലെ ആളൊഴിഞ്ഞ ഭാഗങ്ങളിലാണ് ലഹരി കൈമാറ്റം നടത്തുന്നത്. ചെറുപ്പക്കാരായ കുട്ടികളാണ് ഇതിന്റെ മുഖ്യകണ്ണികൾ.


ലഹരിമാഫിയ വിദ്യാർത്ഥികളെയാണ് ലക്ഷ്യം വെക്കുന്നത് എന്നതിൻ്റെ പൂർണ്ണ തെളിവായണ് ദൃശ്യമെന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. വീഡിയോ സഹിതം നാട്ടുകാർ എക്സൈസിനെ വിവരം ധരിപ്പിച്ചു. എക്സൈസ് വകുപ്പ് ലിങ്ക് റോഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി അറിയിച്ചു.ലിങ്ക് റോഡ് ദേശീയ പാത ജംഗ്ഷനിലെ ഫൂട്പാത്തിലെ പെട്ടി കടയ്ക്ക് സമീപത്ത് നിൽക്കുന്ന ഒരു മുഷിഞ്ഞ വസ്ത്രം ധരിച്ചയാളിൽ നിന്ന് രണ്ട് യുവാക്കൾ പൊതികെട്ട് വാങ്ങുന്നതും പണം കൈമാറുന്നതുമായ ദൃശ്യമാണ് നാട്ടുകാർ അധികൃതർക്ക് കൈമാറിയത്. ഫൂട്ട്പാത്തിലെ ഈ അനധികൃത പെട്ടി കട പലപ്പൊഴും തുറക്കാറില്ല.

നാടിനും സമൂഹത്തിനും ജനങ്ങൾക്കും എല്ലാം ദുരന്തമാകുന്ന ലഹരി മാഫിയക്കെതിരെ വടകര നഗരസഭ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്ന് കൗൺസിലർമാർ പറഞ്ഞു.


ഓരോ കൗൺസിലർമാരുടെയും വാർഡ് കേന്ദ്രീകരിച്ച് ലഹരി നിർമാർജന സമിതി രൂപീകരിക്കുമെന്നും ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി കൗൺസിലിംഗും നൽകുമെന്നും അറിയിച്ചു. ഭാവി സമൂഹത്തിന് ഭീഷണിയാകുന്ന ഈ ഒരു പ്രവണത ഇപ്പോഴേ അവസാനിപ്പിക്കേണ്ടതാണെന്നും കൗൺസിലർമാർ വ്യക്തമാക്കി.

Shocking scene outside; In Vadakara, beggars act as middlemen to deliver drugs to students

Next TV

Top Stories