---
title: "വടകര - മാഹി കനാല്‍; മൂഴിക്കല്‍ ലോകം ബ്രിഡ്ജ്  അപ്രോച്ച് റോഡിന്റെ  ടെന്‍ഡര്‍  അംഗീകരിച്ചു"
english_title: " Vadakara - Mahe Canal; The  approved the tender for the MOOZHIKKALA LOKAM  Bridge Approach Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7436/vadakara-mahe-canal-the-approved-the-tender-for-the-moozhikkala-lokam-bridge-approach-road"
published_at: "2021-10-27T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178ec88b7c73_MAHI- CANAL .jpg"
keywords: []
---

# വടകര - മാഹി കനാല്‍; മൂഴിക്കല്‍ ലോകം ബ്രിഡ്ജ്  അപ്രോച്ച് റോഡിന്റെ  ടെന്‍ഡര്‍  അംഗീകരിച്ചു

> **Lead Summary:** വടകര: വടകര -മാഹി കനാലിന്റെ ഭാഗമായുള്ള മൂഴിക്കല്‍ ലോകം ബ്രിഡ്ജ് അപ്രോച്ച് റോഡിന്റെ ടെന്‍ഡര്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. കനാല്‍ കടന്ന് പോകുന്ന മണിയൂര്‍ പഞ്ചായത്തിന്റെ ഭാഗത്തും തിരുവള്ളൂര്‍ പഞ്ചായത്തിന്റെ ഭാഗത്തും പുതിയ റോഡ് നിര്‍മ്മിക്കും. ജലയാനങ്ങള്‍ക്ക് സുഖമമായി കടന്നുപോകാനായി ഉയര്‍ത്തി നിര്‍മ്മിക്കുന്ന പാലത്തിന് അനുസൃതമായി അപ്രോച്ച് റോഡും ഉയര്‍ത്തി നിര്‍മ്മിക്കും.

## Article Content

വടകര: വടകര -മാഹി കനാലിന്റെ ഭാഗമായുള്ള മൂഴിക്കല്‍ ലോകം ബ്രിഡ്ജ് അപ്രോച്ച് റോഡിന്റെ ടെന്‍ഡര്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. കനാല്‍ കടന്ന് പോകുന്ന മണിയൂര്‍ പഞ്ചായത്തിന്റെ ഭാഗത്തും തിരുവള്ളൂര്‍ പഞ്ചായത്തിന്റെ ഭാഗത്തും പുതിയ റോഡ് നിര്‍മ്മിക്കും. ജലയാനങ്ങള്‍ക്ക് സുഖമമായി കടന്നുപോകാനായി ഉയര്‍ത്തി നിര്‍മ്മിക്കുന്ന പാലത്തിന് അനുസൃതമായി അപ്രോച്ച് റോഡും ഉയര്‍ത്തി നിര്‍മ്മിക്കും.

നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന പാലം പ്രവൃത്തിയില്‍ അപ്രോച്ച് റോഡിനുള്ള തുക ഉള്‍പ്പെടാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിച്ച ആണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. 7.6 കോടി രൂപയാണ് പ്രവൃത്തിയുടെ അടങ്കല്‍ തുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി യുടെ ടെന്‍ഡര്‍ ആണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

അപ്രോച്ച് റോഡ് പ്രവൃത്തി വേഗത്തില്‍ നടപ്പിലാക്കുന്നതിന്റെ ആവശ്യത്തിലേക്കായി കുറ്റ്യാടി എം എല്‍ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ബഹു.മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും,ഉള്‍നാടന്‍ ജലഗതാഗത ഇത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുമായി നിരവധി തവണ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

കാര്‍ഷിക ടൂറിസം മേഖലയ്ക്കും, പൊതുജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന വടകര മാഹി കനാല്‍ പ്രവര്‍ത്തി എത്രയും വേഗം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7436/vadakara-mahe-canal-the-approved-the-tender-for-the-moozhikkala-lokam-bridge-approach-road)