---
title: " #doublevoting|പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ് "
english_title: "#grip  #fall  #ASD #monitoring #app  #prevent #double #voting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/201119/grip-fall-asd-monitoring-app-prevent-double-voting"
published_at: "2024-04-25T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a31e57bf94_asd.jpg"
keywords: []
---

#  #doublevoting|പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ് 

> **Lead Summary:**  വടകര : (**vadakara.truevisionnews.com)**രണ്ടിടത്ത് വോട്ട് ചെയ്താൽ പിടിവീഴും. വോട്ടര്‍പട്ടികയില്‍ ചിലയിടങ്ങളില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തട്ടിപ്പുകള്‍ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എഎസ്ഡി മോണിറ്റര്‍ ആപ്പിന്റെ സേവനം ബൂത്തുകളില്‍ ഉപയോഗപ്പെടുത്തും.

## Article Content

 വടകര : (**vadakara.truevisionnews.com)**രണ്ടിടത്ത് വോട്ട് ചെയ്താൽ പിടിവീഴും. വോട്ടര്‍പട്ടികയില്‍ ചിലയിടങ്ങളില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തട്ടിപ്പുകള്‍ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എഎസ്ഡി മോണിറ്റര്‍ ആപ്പിന്റെ സേവനം ബൂത്തുകളില്‍ ഉപയോഗപ്പെടുത്തും.

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

ഇവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ ഫോട്ടോ എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യും. വീണ്ടും ഇയാള്‍ വോട്ട് ചെയ്യാനെത്തുകയാണെങ്കില്‍ അത് കണ്ടെത്താന്‍ ആപ്പിന്റെ സഹായത്തോടെ സാധിക്കും.

തട്ടിപ്പുകള്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/201119/grip-fall-asd-monitoring-app-prevent-double-voting)