വടകര: ആഗോളതാപനം വടകരെയും ബാധിച്ചിരിക്കുന്നു. ഉച്ചസമയത്ത് 35% ഡിഗ്രി വരെ താപനില ഉയരുന്നത് പൊതുജനങ്ങളെ ബാധിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് താപനിലയെ കുറിച്ച് ചർച്ചയായെങ്കിലും ഇതേക്കുറിച്ച് ഇപ്പോൾ ആരും ചർച്ച ചെയ്യുന്നില്ല.
രാവിലെ എട്ടുമണി മുതൽ തന്നെ ക്രമാതീതമായി താപനില ഉയരുന്നത് കച്ചവടക്കാരെയും, പുറം ജോലി ചെയ്യുന്നവരെയും പ്രതികൂലമായാണ് ബാധിക്കുന്നത്. ഓരോ വർഷം കഴിയുംതോറും ചൂട് വർദ്ധിക്കുകയാണ്, ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ പത്തുവർഷത്തിനുള്ളിൽ പകൽ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ തന്നെ വരുവാൻ സാധ്യതയുണ്ടെന്ന് പുതിയ ബസ്റ്റാൻഡ് പരിസരത്ത് ടയർ കട നടത്തുന്ന മനോജ് പറഞ്ഞു.
2010 ന് ശേഷമാണ് ക്രമാതീതമായി ചൂട് വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായതെന്ന് പരിസരത്തുള്ള പ്രമുഖ ഹോട്ടൽ ഉടമ അഭിപ്രായപ്പെട്ടു. അൽപവർഷത്തിനുള്ളിൽ തന്നെ പകൽ അവധിയും രാത്രി പ്രവൃത്തിയുമായി തിരിയേണ്ട അവസ്ഥ വരുമെന്ന് ഓട്ടോറിക്ഷ ഡ്രൈവർ രാജൻ പറഞ്ഞു.
ക്രമാതീതമായി താപനില എങ്ങനെ പ്രതിരോധിച്ച് നിർത്തണം എന്നതിനെക്കുറിച്ച് ചർച്ച ഒരുപാട് ചെയ്യുന്നുണ്ടെങ്കിലും പ്രായോഗികമായി എങ്ങനെ നടപ്പാക്കണം എന്നതിനെക്കുറിച്ച് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങൾക്ക് ധാരണയില്ല.
ചൂട് വർദ്ധിക്കുന്നതുമൂലം അന്തരീക്ഷത്തിൽ സൂക്ഷ്മാണു ജീവികൾ, പക്ഷികൾ മറ്റു മൃഗങ്ങൾ മനുഷ്യൻ എന്നപോലെ എല്ലാവരെയും ബാധിക്കുന്നു.
കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന സമുദ്രനിരപ്പ് ഉയരുന്നത്, ഹിമപാദങ്ങൾ ഉരുകി തീരുന്നത് എല്ലാം ബാധിക്കുന്നത് പുതിയ തലമുറയെയാണ്, അവർക്കും നമ്മുടെ നാട്ടിൽ നാളെ ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുവാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം.

Article by ഷമീം എടച്ചേരി
സബ് എഡിറ്റര്‍ ട്രെയിനി -ട്രൂവിഷന്‍ ന്യൂസ് ബി എ -പൊളിറ്റിക്കല്‍ സയന്‍സ് -മടപ്പള്ളി ഗവ . കോളെജ് മടപ്പള്ളി
Vadakara is suffering from extreme heat; Despite being born in the month of Libra, the air temperature is still 35%