---
title: "തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ കാർഷിക പദ്ധതികൾ രൂപപ്പെടുത്തണം - ഗ്രാമസഭ "
english_title: "More agricultural schemes should be formulated under the Employment Guarantee Scheme - Gram Sabha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/75071/more-agricultural-schemes-should-be-formulated-under-the-employment-guarantee-scheme-gram-sabha"
published_at: "2022-10-18T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e3baca7dfe_CHOROD_THOZHILURAPP.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ കാർഷിക പദ്ധതികൾ രൂപപ്പെടുത്തണം - ഗ്രാമസഭ 

> **Lead Summary:** **വൈക്കിലശ്ശേരി: **തൊഴിലുറപ്പ് പദ്ധതിയിൽ 260 ൽപ്പരം പദ്ധതികൾ ഉണ്ടെങ്കിലും കാർഷിക മേഖലക്ക് മുൻഗണന നൽകി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് തൊഴിലുറപ്പ് ഗ്രാമസഭ ആവശ്യപ്പെട്ടു.

## Article Content

**വൈക്കിലശ്ശേരി: **തൊഴിലുറപ്പ് പദ്ധതിയിൽ 260 ൽപ്പരം പദ്ധതികൾ ഉണ്ടെങ്കിലും കാർഷിക മേഖലക്ക് മുൻഗണന നൽകി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് തൊഴിലുറപ്പ് ഗ്രാമസഭ ആവശ്യപ്പെട്ടു.

കൃഷിക്ക് നിലമൊരുക്കൽ, കാർഷിക നഴ്സറി എന്നിങ്ങനെ കാർഷികമേഖലയിൽ ചില പ്രവൃത്തികൾ മാത്രമേ നിലവിൽ പദ്ധതിയിലൂടെ ചെയ്യാൻ കഴിയൂ.

സ്വകാര്യ ഭൂമിയിലും തരിശുനിലങ്ങളിലും കാർഷിക പ്രവർത്തികൾക്ക് മുൻഗണന നൽകണം. വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവർസിയർ സൽമ പദ്ധതികൾ വിശദീകരിച്ചു.

ബീജ സ്വാഗതം പറഞ്ഞു.2021-22 വർഷത്തിൽ നൂറ് ദിനം പ്രവൃത്തി പൂർത്തിയാക്കിയ മുപ്പത്തിനാല് തൊഴിലാളികളെയും 2022-23 വർഷത്തിൽ നൂറ് ദിനം പൂർത്തിയാക്കിയ നാലു പേരെയും ചടങ്ങിൽ ആദരിച്ചു അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ ഗ്രാമസഭ ചർച്ച ചെയ്ത് തയ്യാറാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/75071/more-agricultural-schemes-should-be-formulated-under-the-employment-guarantee-scheme-gram-sabha)