---
title: "മാധ്യമ മേഖലയിൽ വരാൻ പോകുന്നത് വലിയ മാറ്റം - കെ മാധവൻ "
english_title: "A big change is coming in the media sector - K Madhavan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82595/a-big-change-is-coming-in-the-media-sector-k-madhavan"
published_at: "2022-11-29T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638640e6512db_k_madhavan.jpg"
keywords: []
---

# മാധ്യമ മേഖലയിൽ വരാൻ പോകുന്നത് വലിയ മാറ്റം - കെ മാധവൻ 

> **Lead Summary:** **വടകര : **മാധ്യമ മേഖലയിൽ പത്തുവർഷംകൊണ്ട് അത്ഭുതകരമായ മാറ്റം വരാൻ പോവുകയാണെന്ന് ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടർ കെ മാധവൻ.വടകര കുറിക്കിലാട് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ജേണലിസം ബ്ലോക്കും അനുബന്ധ സ്റ്റുഡിയോയുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര : **മാധ്യമ മേഖലയിൽ പത്തുവർഷംകൊണ്ട് അത്ഭുതകരമായ മാറ്റം വരാൻ പോവുകയാണെന്ന് ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടർ കെ മാധവൻ.വടകര കുറിക്കിലാട് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ജേണലിസം ബ്ലോക്കും അനുബന്ധ സ്റ്റുഡിയോയുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജേർണലിസം അസിസ്റ്റൻറ് പ്രൊഫസർ ശരണ്യ രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് സി വത്സലൻ അധ്യക്ഷനായി. ആശംസകൾ നേർന്നുകൊണ്ട് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മേജർ സുരേശൻ വടക്കയിൽ,ടിവി ബാലകൃഷ്ണൻ, എൻ കെ രവീന്ദ്രൻ, പുറന്തോടത്ത് സുകുമാരൻ, വി കെ പ്രേമൻ, ബാബു ചാത്തോത്ത്, കെ പി അമ്മുക്കുട്ടി,പ്രൊഫസർ വിജയലക്ഷ്മി, ഗിരീശൻ സി. റീജ കെ പ്രദീപ്, പ്രേംചന്ത് തുടങ്ങിയവർ സംസാരിച്ചു.

ഇന്ത്യയിൽ ഏറ്റവും മികച്ച ഇഗ്നോ റീജിയൻ സെൻററിനുള്ള അവാർഡ് നേടിയ വടകര ഇഗ്നോറിജിനൽ സെൻറർ ഡയറക്ടർ ഡോക്ടർ രാജേഷിനുള്ള അനുമോദനം വേദിയിൽ ഏഷ്യാനെറ്റ് ഡയറക്ടർ കെ മാധവൻ നിർവഹിച്ചു. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ കെ സജിനി നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82595/a-big-change-is-coming-in-the-media-sector-k-madhavan)