വടകര: ജില്ലാ റവന്യൂ കലോത്സവം അവസാനിക്കവേ നേട്ടം കൊയ്ത് വടകര. യുപി വിഭാഗം മലയാളം സംഘഗാന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് വടകര എസ്.ജി.എം.എസ്.ബി. സ്കൂൾ. വർഷങ്ങളായി സ്കൂളിനുവേണ്ടി കലാപരിപാടികൾ അഭ്യസിപ്പിക്കുന്ന സനീഷ് മാസ്റ്ററുടെ കീഴിലാണ് മത്സരാർത്ഥികൾ അഭ്യസിക്കുന്നത്.
എൽ.ലക്ഷ്മിയുടെ നേതൃത്വത്തിൽ ഷലോജ്, ഇവാനിയ, ദ്യുതി, പാർവണ.ടി, തേജ, പാർവണ.എസ്. എന്നീ 7 മത്സരാർത്ഥികളാണ് സംഘഗാനത്തിൽ പങ്കെടുത്ത് വിജയികളായത്. ഒപ്പന മത്സരത്തിലും ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഉപന്യാസ രചനയിലും, ശാസ്ത്രീയ സംഗീതത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്.
സ്കൂളിലെ സംഗീത അധ്യാപകനായ ഇസ്മയിൽ മാസ്റ്ററും, ഹെഡ്മിസ്ട്രസ്സ് കെ ശ്രീജ ടീച്ചറും മികച്ച പിന്തുണയുമായി പിന്നണിയിലുണ്ട്.
SGMSB is proud of Sanghaganam Vadakara. school