തലശ്ശേരി : നിലനിൽപ്പിനായി മായാ ജനവിദ്യകൾ കാട്ടേണ്ട നിലയിലാണ് ഇന്ന് മാധ്യമപ്രവർത്തകരും എഴുത്തുകാരും ഉള്ളതെന്ന് നോവലിസ്റ്റ് എം മുകുന്ദൻ.


കോടിയേരി ബാലകൃഷ്ണന്റെ പേരിൽ തലശ്ശേരി പ്ലസ് ഫോറം പത്രാധിപർ ഇ കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി ഏർപ്പെടുത്തിയ ദൃശ്യമാധ്യമം അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരും പത്രപ്രവർത്തകരും സാമൂഹിക പ്രതിബദ്ധത കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൃശ്യമാധ്യമ അവാർഡ് റിപ്പോർട്ടർ ചാനൽ തിരുവനന്തപുരം ബ്യൂറോ ചീഫ് ആർ. റോഷി പാലിന് എം മുകുന്ദൻ സമ്മാനിച്ചു. തലശ്ശേരി പ്രസ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ നവാസ് മേത്തർ അധ്യക്ഷത വഹിച്ചു.
കാരായി ചന്ദ്രശേഖരൻ, തലശ്ശേരി നഗരസഭാ അധ്യക്ഷ കെഎം ജമുനാ റാണി, ഇ കെ പത്മനാഭൻ, കെ യു ബാലകൃഷ്ണൻ, പി ദിനേശൻ, എൻ സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
M. Mukundan said that today's situation is such that we have to use magical techniques to survive