വടകര: കോവിഡില്‍ നിന്നുണര്‍ന്ന് വടകര നഗരം സജീവമായിത്തുടങ്ങിയിട്ടും പഴയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര മേഖല നിര്‍ജീവം. രണ്ട് വര്‍ഷം മുമ്പാണ് മാര്‍ക്കറ്റ് റോഡിലെ തിരക്ക് കണക്കിലെടുത്ത് പ്രധാനപ്പെട്ട ചില റൂട്ടുകളില്‍നിന്നുള്ള ബസുകള്‍ ലിങ്ക് റോഡിലേക്ക് മാറ്റിയിരുന്നു. കോവിഡിനുശേഷം തിരക്കുകുറഞ്ഞിട്ടും പഴയ പരിഷ്‌കാരം അതേപടി തുടരുകയാണ്.


പഴയ ബസ് സ്റ്റാന്‍ഡിലെ തിരക്ക് കുറഞ്ഞതോടെ കച്ചവടക്കാരും പ്രതിസന്ധിയിലാണ്. പകുതിയോളം ബസുകള്‍ സര്‍വീസ് നിര്‍ത്തുകകൂടി ചെയ്ത സാഹചര്യത്തില്‍ കച്ചവടം കുത്തനെ കുറയുന്ന സാഹചര്യമാണുള്ളത്. വടകര- കൊയിലാണ്ടി, വടകര- പേരാമ്പ്ര (പയ്യോളി വഴി), കോട്ടക്കല്‍, കൊളാവിപ്പാലം ബസുകളാണ് ലിങ്ക് റോഡിലേക്ക് മാറ്റിയത്. ലിങ്ക് റോഡില്‍ ബസ് കയറാനെത്തുന്നവര്‍ക്ക് മഴ കൊള്ളാതെ നില്‍ക്കാന്‍ ആവശ്യത്തിന് സൗകര്യമില്ലെന്നത് യാത്രക്കാരെയും വലയ്ക്കുന്നുണ്ട്. കൂടാതെ, ശൗചാലയ സൗകര്യമില്ലാത്തത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാവുന്നു.
സ്‌കൂള്‍ തുറക്കുന്നതോടെ ഇവിടെ തിരക്കുകൂടുമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വടകര-ചാനിയം കടവ്, തണ്ണീര്‍പ്പന്തല്‍, , മണിയൂര്‍, ഭാഗത്തേക്കുള്ള ബസുകളാണ് പഴയ സ്റ്റാന്‍ഡിലുള്ളത്. പക്ഷേ, മുമ്പുണ്ടായിരുന്ന പകുതിയോളം ബസുകള്‍ ഇപ്പോള്‍ നിരത്തിലില്ലെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു. പഴയ ബസ് സ്റ്റാന്‍ഡിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാന്‍ ട്രാഫിക് പരിഷ്‌ക്കാരം ഒഴിവാക്കണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ലിങ്ക് റോഡില്‍ നിര്‍ത്തുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരേ പോലെ ബുദ്ധിമുട്ടാണ്. ബസ് കയറാനെത്തുന്നവര്‍ക്ക് മഴ കൊള്ളാതെ നില്‍ക്കാന്‍ സൗകര്യമില്ലെന്നതും ശൗചാലമില്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അശാസ്ത്രീയമായ പരിഷ്‌കാരത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ 5 ഓളം പേര്‍ അപകടങ്ങളില്‍ ഇവിടെ മരണപ്പെട്ടിരുന്നു.
Traders at Vadakara old bus stand say traffic reform has starved them