---
title: "പരസ്യ ബോർഡുകൾ മോഷണം പോയി ; പരാതിയുമായി കരാറുകാരൻ "
english_title: "Billboards were stolen; Contractor with complaint"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/90266/billboards-were-stolen-contractor-with-complaint"
published_at: "2023-01-14T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c28960e4021_parathi.jpg"
keywords: []
---

# പരസ്യ ബോർഡുകൾ മോഷണം പോയി ; പരാതിയുമായി കരാറുകാരൻ 

> **Lead Summary:** **പാനൂർ :** പാനൂർ ബസ്സ്റ്റാന്റിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ മോഷണം പോയതായി പരാതി . കല്ലാച്ചി സ്വദേശി കരാറുകാരനായ ഫൈസൽ ആണ് പരാതി നൽകിയത് .

## Article Content

**പാനൂർ :** പാനൂർ ബസ്സ്റ്റാന്റിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ മോഷണം പോയതായി പരാതി . കല്ലാച്ചി സ്വദേശി കരാറുകാരനായ ഫൈസൽ ആണ് പരാതി നൽകിയത് .

പരസ്യ ബോർഡുകൾ സ്ഥാപിച്ച ഫൈസൽ ചൊവ്വാഴ്ച വന്നു നോക്കിയപ്പോഴാണ് ബോർഡുകൾ കാണാതായത് ശ്രദ്ധയിൽപെട്ടത് . ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഫൈസൽ പറഞ്ഞു .

പാനൂർ ബസ്സ്റ്റാൻഡിൽ കരാറടിസ്ഥാനത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നയാളാണ് ഫൈസൽ .ബോർഡുകൾ മോഷണം പോയതോടെ വൻ നഷ്ടമാണ് ഫൈസലിനുണ്ടായത് .

മോഷണം നടത്തിയ പ്രതികളെ ഉടനെ പിടികൂടി നിയമ നടപടി സ്വീകരിക്കണമെന്ന് പാനൂർ നഗരസഭാ ചെയർമാനും പാനൂർ പോലീസ് സ്റ്റേഷനിലും ഫൈസൽ പരാതി നൽകി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/90266/billboards-were-stolen-contractor-with-complaint)