---
title: "ചേലക്കാട് അനധികൃത ക്വാറിയില്‍  റെയ്ഡ്  16 ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു "
english_title: " Raid on Chelakkad illegal quarry 16 tipper lorries seized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9195/raid-on-chelakkad-illegal-quarry-16-tipper-lorries-seized"
published_at: "2021-11-06T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618629ab241d6_quari photo.jpg"
keywords: []
---

# ചേലക്കാട് അനധികൃത ക്വാറിയില്‍  റെയ്ഡ്  16 ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു 

> **Lead Summary:** **നാദാപുരം:** ചേലക്കാട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ റവന്യു സംഘം നടത്തിയ റെയ്ഡില്‍ 16 ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയില്‍ എടുത്തു. വടകര ആര്‍ഡിഒ. സി.ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് റവന്യു സംഘവും പോലീസും റെയ്ഡിനെത്തിയത്. അനധികൃത ക്വാറികള്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് റെയ്ഡ്.

## Article Content

**നാദാപുരം:** ചേലക്കാട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ റവന്യു സംഘം നടത്തിയ റെയ്ഡില്‍ 16 ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയില്‍ എടുത്തു. വടകര ആര്‍ഡിഒ. സി.ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് റവന്യു സംഘവും പോലീസും റെയ്ഡിനെത്തിയത്. അനധികൃത ക്വാറികള്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് റെയ്ഡ്.

കിഴക്കന്‍ മലയോരമേഖലയിലെ ക്വാറികള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന. പുലര്‍ച്ചെ തന്നെ നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചേലക്കാട് ക്വാറിയില്‍ റവന്യുസംഘം എത്തി.

വടകര തഹസില്‍ദാര്‍ ആഷിക് തോട്ടോര്‍, എല്‍.ആര്‍. തഹസില്‍ദാര്‍ കെ.കെ.പ്രസില്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കെ.സുധീര്‍, നാദാപുരം വില്ലേജ് ഓഫീസര്‍ ഉമേഷ് കുമാര്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ അഭിലാഷ്, സത്യന്‍, സുധീര്‍ കുമാര്‍, വിവേക്, ധനേഷ് എന്നിവരും നാദാപുരം സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്, ഷൈജു എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പോലീസില്‍ ഏല്‍പിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9195/raid-on-chelakkad-illegal-quarry-16-tipper-lorries-seized)