തിരുവള്ളൂർ: പുഴകളിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മത്സ്യകുഞ്ഞ് നിക്ഷേപം നടത്തി. സംസ്ഥാന സർക്കാരും, ഫിഷറീസ് വകുപ്പും പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കുറ്റ്യാടി പുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് മത്സ്യകുഞ്ഞ് നിക്ഷേപം നടത്തിയത്.


തച്ചർ പുഴയിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിതാ മണക്കുനി മത്സ്യം നിക്ഷേപിച്ചു ഉദ്ഘാടനം ചെയ്തു. പുഴകളിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഉൾനാടൻ മത്സ്യബന്ധനം പരിപോഷിക്കുന്നതിന് വേണ്ടി മൂന്നുവർഷം തുടർച്ചയായി നിക്ഷേപിക്കുന്ന പരിപാടിയാണിത്.
ചടങ്ങിനോടനുബന്ധിച്ച് പുഴയിൽ നിന്ന് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന 10 മത്സ്യകർഷകനെയും മത്സ്യത്തൊഴിലാളികളെയും ആദരിച്ചു. നിഷില കോരപ്പണ്ടി അധ്യക്ഷത വഹിച്ചു.
ഗോപീനാരായണൻ, ഫിഷറീസ് പ്രൊമോട്ടർ സുധിനാ മനോജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ. രാമകൃഷ്ണൻ, കെ കെ ശങ്കരൻ, സി കെ.സൂപ്പി, പി. പത്മനാഭൻ സംസാരിച്ചു. ഷിബു ആൻറണി, സന്ദീപ്, സിവിൻ നാഥ് പങ്കെടുത്തു. വാർഡ് മെമ്പർ സി വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഫിഷറീസ് കോ-ഓർഡിനേറ്റർ അശ്വതി നന്ദിയും പറഞ്ഞു.
Fish were deposited in the river