Featured

കാത്തിരിപ്പിന് വിട; പുതുമോടിയിൽ പുതിയ ബസ്റ്റാൻഡ്

Vatakara Special |
Feb 2, 2023 06:53 PM

വടകര: പുതിയ ബസ്സ്റ്റാൻഡ് സൗന്ദര്യവൽക്കരണ ജോലികൾ ആരംഭിച്ചു. മാസങ്ങളായി പുതിയ ബസ് സ്റ്റാൻഡ് വളവിലുള്ള കുഴി ഇന്ന് അടച്ചു. നിരവധി യാത്രക്കാർക്കും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയ ഒരു കുഴിയായിരുന്നു ഇത്. പുതിയ ബസ് സ്റ്റാൻഡിലെ റോഡും, കൂടാതെ കീർത്തി തിയേറ്ററിലേക്ക് പോകുന്ന ബൈപ്പാസ് റോഡുമാണ് ഇന്ന് ടാർ ചെയ്ത് പൂർത്തിയായി വരുന്നത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പണി പുരോഗമിക്കുന്നത്. പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിലേറിയ ശേഷം ശുചിത്വ സുന്ദര വടകരയെ സൃഷ്ടിക്കുവാനായി നിരവധി നവീന പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടു കൊണ്ടിരിക്കുന്നത്. നഗരസഭയിലെ പ്രധാന റോഡുകളിൽ ഒക്കെ വ്യാപാരികളുടെ പിന്തുണയോടെ സ്ഥാപിച്ച ചെടിച്ചട്ടി ഇതിന്റെ ഉത്തമ ഉദാഹരണമാണ്. പെരുവാട്ടം താഴെ മുതൽ കരിമ്പന പാലം വരെയുള്ള പ്രധാന റോഡ് ഈ അടുത്താണ് ടാർ ചെയ്ത് ഭംഗിയാക്കിയത്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഏറ്റവും അപകടകരമായ പുതിയ ബസ്റ്റാൻഡിലെ സ്ലേബുകൾ മാറ്റിയിട്ട് പുതിയവസ്ഥാപിക്കും. വടകര നഗരസഭയുടെ മൊഫ്യൂസൽ ബസ് സ്റ്റാൻഡ് സ്ഥാപിച്ചിട്ട് 30 വർഷങ്ങൾ പൂർത്തിയായി. കാലപ്പഴക്കത്താൽ പല സ്ലേബുകളും ഇളകി മാറി യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്നുണ്ട്. ആദ്യകാലത്ത് ചേടി മണ്ണ് ഉപയോഗിച്ചായിരുന്നു സ്ലേബിനെ ഉറപ്പിച്ചത്.

അതുകൊണ്ടാണ് പെട്ടെന്ന് തകരാറിലാവുകയും, താഴ്ന്നു പോകുകയും ചെയ്തത്. അടുത്തകാലത്തായി യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് കാലിനും കൈക്കും ഉൾപ്പെടെ പരിക്കു മേറ്റിരുന്നു. വരാൻ പോകുന്ന പുതിയ സ്ലേബ് ജി എസ് ഡബ്ല്യൂ മണ്ണിട്ടായിരിക്കും ഉയർത്തുക, അതുവഴി വർഷങ്ങളോളം താഴ്ന്നു പോകാതെ നിൽക്കും. കോൺട്രാക്ടർ പറഞ്ഞു. ഏതായാലും നാട്ടുകാർ മാസങ്ങളായി ആവശ്യപ്പെട്ട കുഴി അടച്ചു, ഇനി ബസ് സ്റ്റാൻഡിലെ സ്ലേബിന് ശാശ്വത പരിഹാരമാവണം, അതും ഉടൻ പൂർത്തിയാകും എന്നാണ് പ്രതീക്ഷ.

New bus stand road work has started.

Next TV

Top Stories