സിൽവർ ലൈൻ; അരുൺ ബാബുവിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക

സിൽവർ ലൈൻ; അരുൺ ബാബുവിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക
Feb 6, 2023 02:39 PM | By Nourin Minara KM

അഴിയൂർ: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിഷേധ സദസ്സും പ്രതിഷേധ പ്രകടനവും നടത്തി. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ ചെയർമാൻ അരുൺ ബാബുവിനെ മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണിത്. ഇദ്ദേഹത്തെ നിരന്തരമായി വേട്ടയാടുന്നതിന്റെ തുടർച്ചയെന്നോണം ഭരണകക്ഷി അനുഭാവികൾ ഇന്നലെ മർദ്ദിച്ചവശനാക്കിയതിനെതിരെയുമാണ് അഴിയൂർ മേഖല സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.

തുടർന്ന് മുക്കാളി ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി. പ്രതിഷേധ സദസ്സിന് രാജൻ തീർത്ഥം മുഖവുര ഭാഷണം നടത്തി. സമരസമിതി പഞ്ചായത്ത് കമ്മിറ്റി കൺവീനർ പാമ്പള്ളി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രതിഷേധ സദസ്സിൽ സമരസമിതി വടകര മണ്ഡലം കൺവീനർ .ടി.സി. രാമചന്ദ്രൻ സിൽവർ ലൈൻ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

ഉത്തമൻ മടപ്പള്ളി, ഷുഹൈബ് കൈതാൽ , സതി ടീച്ചർ മടപ്പള്ളി, അശോകൻ കളത്തിൽ, നസീർ വീരോളി, ഇക്ബാൽ അഴിയൂർ, ജയപ്രദീഷ് , സുരേഷ് വെള്ളച്ചാൽ,രമ കുനിയിൽ, സജ്ന സി.കെ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.പി രാജൻ മാസ്റ്റർ, രവീന്ദ്രൻ അമൃതംഗമയ, സ്മിത സരയു, വിദ്യ ശശീന്ദ്രൻ നേതൃത്വം നൽകി.

Stop hunting Arun Babu

Next TV

Related Stories
റോഡ് നവീകരണം; കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് സംരക്ഷണ സമിതി രൂപീകരിച്ചു

May 12, 2025 08:11 PM

റോഡ് നവീകരണം; കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് സംരക്ഷണ സമിതി രൂപീകരിച്ചു

കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് സംരക്ഷണ സമിതി...

Read More >>
ചോമ്പാലയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 12, 2025 04:44 PM

ചോമ്പാലയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 12, 2025 03:11 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സമരം വിജയം; ചോറോട് സർവീസ് റോഡ് വഴി ഇരു വശങ്ങളിലേക്കും ഗതാഗതം അനുവദിക്കും

May 12, 2025 01:14 PM

സമരം വിജയം; ചോറോട് സർവീസ് റോഡ് വഴി ഇരു വശങ്ങളിലേക്കും ഗതാഗതം അനുവദിക്കും

ചോറോട് സർവീസ് റോഡ് വഴി രണ്ട് റോഡുകളിലേക്ക് ഗതാഗതം...

Read More >>
വർണ്ണക്കൂടാരം; ഏകദിന പഠന ക്യാമ്പ്  സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല

May 12, 2025 12:24 PM

വർണ്ണക്കൂടാരം; ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല

ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ച് പാലയാട് ദേശിയവായനശാല...

Read More >>
Top Stories