മുറുക്കിപ്പിഴിയുന്നു; ജനങ്ങളെ പിഴിയുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത് - യൂത്ത് ലീഗ്

മുറുക്കിപ്പിഴിയുന്നു; ജനങ്ങളെ പിഴിയുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത് - യൂത്ത് ലീഗ്
Feb 8, 2023 07:50 AM | By Nourin Minara KM

വടകര: ജനങ്ങളെ പിഴിയുന്ന ബജറ്റ് ആണ് സർക്കാർ അവതരിപ്പിച്ചതെന്ന് യൂത്ത് ലീഗ്. പെട്രോൾ ഡീസൽ വിലക്ക് സെസ് ഏർപ്പെടുത്തി പാവപ്പെട്ട ജനങ്ങളെ മുറുക്കിപ്പിഴിയുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്.

എല്ലാ മേഖലയിലും ജനങ്ങളെ കൊള്ളയടിക്കുകയാണ്. കോർട്ട് ഫീ വർധിപ്പിച്ചു.യുവാക്കളെ പ്രയാസപെടുത്തുന്നരീതിയിൽ ബൈക്കുകൾക്ക് വില കൂടി. അതുകൊണ്ടുതന്നെ സമസ്ത ജന വിഭാഗങ്ങൾക്കും, നാട്ടിലെ പാവപെട്ട ജനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്ന രീതിയിലാണ് ബജറ്റ് അവതരിപ്പിച്ചത്.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് പറഞ്ഞു. വീടുകൾക്ക് നികുതികൾ കൂട്ടി,ഇലക്ട്രിസിറ്റിക്ക് ചാർജ് കൂട്ടിത്തുടങ്ങി. ജനങ്ങളുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത് . ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ബജറ്റ് നിർദേശങ്ങൾ പിൻവലിപ്പിക്കണമെന്നാവിശ്യപ്പെട്ട് വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ബഡ്ജറ്റ് വിചാരണ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം ചെയ്യുന്നവരെ തുറങ്കിൽ അടച്ച് സമരത്തെ അടിച്ചമർത്താമെന്നത് സർക്കാറിന്റെ വ്യാമോഹം മാത്രമാണ്. കാളപെറ്റാൽ കയറെടുക്കുന്ന പല യുവജന സംഘടനകൾക്കും ഇന്ന് മിണ്ടാട്ടമില്ല, ഷുഹൈബ് കുന്നത്ത് കുറ്റപ്പെടുത്തി. എം എസ് എഫ് ജില്ലാ സെക്രട്ടറി അനസ് കടലാട്ട് മുഖ്യ പ്രഭാഷണം നടത്തി.

വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ സനീദ് എ വി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസീർ പനോളി സ്വാഗതവും ട്രഷറർ താഹ പാക്കയിൽ നന്ദിയും പറഞ്ഞു. സിറാജ് ആർ, മുനീർ പനങ്ങോട്ട്, ഷംസീർ വി പി, സഫീർ കെ കെ, യൂനുസ് മാസ്റ്റർ, ഷാനിഷ്, അബ്ദുൽ ഗനി, അർഷാദ് കണ്ണൂക്കര നേതൃത്വം നൽകി.

tightening; The government presented a budget that squeezes the people - Youth League

Next TV

Related Stories
വികസന പാതയിൽ മണിയൂർ; ഏഴാം വാർഡിലെ റോഡ് നാടിന് സമർപ്പിച്ചു

Mar 26, 2023 10:38 PM

വികസന പാതയിൽ മണിയൂർ; ഏഴാം വാർഡിലെ റോഡ് നാടിന് സമർപ്പിച്ചു

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത ഏഴാം വാർഡിലെ പുതിയ പറമ്പത്ത് - എടപ്പറമ്പിൽ പാലിൽ റോഡാണ്...

Read More >>
ഒഞ്ചിയത്ത് മോട്ടോർ ബൈക്കിൽ കാർ ഇടിച്ച് യുവാവ് മരിച്ചു

Mar 26, 2023 10:23 PM

ഒഞ്ചിയത്ത് മോട്ടോർ ബൈക്കിൽ കാർ ഇടിച്ച് യുവാവ് മരിച്ചു

മോട്ടോർ ബൈക്ക് ഓടിച്ചയാൾ പരിക്കുകളൊന്നുമില്ലാതെ...

Read More >>
സ്നേഹ സമ്മാനം; സ്നേഹവീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു

Mar 26, 2023 09:10 PM

സ്നേഹ സമ്മാനം; സ്നേഹവീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു

സി.പി.ഐ.എം കാപ്പുഴക്കൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിർമിച്ച ചോമ്പാൽ ലോക്കലിലെ രണ്ടാമത് സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം സി.പി.ഐ.എം കോഴിക്കോട് ജില്ലാ...

Read More >>
അഴിയൂർ ലഹരി കേസ്; മുസ്ലീം ലീഗ് റൂറൽ എസ്.പിക്ക് നിവേദനം നൽകി

Mar 26, 2023 09:00 PM

അഴിയൂർ ലഹരി കേസ്; മുസ്ലീം ലീഗ് റൂറൽ എസ്.പിക്ക് നിവേദനം നൽകി

മുസ്ലിം ലീഗ് നേതൃത്വം കോഴിക്കോട് റൂറൽ എസ് പി ക്കാണ് നിവേദനം...

Read More >>
റംസാൻ കിറ്റ് വിതരണം ചെയ്തു

Mar 26, 2023 07:46 PM

റംസാൻ കിറ്റ് വിതരണം ചെയ്തു

മഹല്ല് പ്രസിഡണ്ട് നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം...

Read More >>
കൃഷിക്ക് 'തുള്ളി നന'; ഏറാമല പതിനാലാം വാർഡ് മാതൃകയായി

Mar 26, 2023 07:36 PM

കൃഷിക്ക് 'തുള്ളി നന'; ഏറാമല പതിനാലാം വാർഡ് മാതൃകയായി

പത്ത് സെന്റ് സ്ഥലത്ത് കൃഷി ചെയ്ത് പദ്ധതിക്ക് വാർഡിൽ തുടക്കം...

Read More >>