ദക്ഷിണ കാശി; ദൈവ ചൈതന്യത്താൽ കേളോത്ത് താഴെ കഞ്ഞിപ്പുര

ദക്ഷിണ കാശി; ദൈവ ചൈതന്യത്താൽ കേളോത്ത് താഴെ കഞ്ഞിപ്പുര
Feb 13, 2023 12:57 PM | By Nourin Minara KM

ചോറോട്: ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ഇളനീർ സമർപ്പണവും അഭിഷേകവും.ഇളനീർ വെപ്പുകാരുടെ ഇടത്താവളങ്ങളാണ് ഗ്രാമപ്രദേശങ്ങളിൽ ഉള്ള ഇത്തരം കഞ്ഞിപ്പുരകൾ.

നൂറിലധികം വർഷം പഴക്കമുള്ളതും, ദൈവചൈതന്യം നിറഞ്ഞുനിൽക്കുന്നതുമായ സ്ഥലമാണ് ചോറോട് ഈസ്റ്റിലെ കേളോത്ത് താഴെ കഞ്ഞിപ്പുര.ഈ പ്രദേശത്തും, പരിസരങ്ങളിലുമുള്ളവർ ഇളനീർ വെപ്പുകാർ വർഷംതോറും ഇവിടെ ഒത്തുചേരുകയും ഭക്തിപ്രധാന ചടങ്ങുകൾ പൂർത്തീകരിച്ചതിനു ശേഷമാണ് കൊട്ടിയൂരിലേക്കുള്ള യാത്ര പുറപ്പെടുന്നത്.

ദൈവീക സാന്നിധ്യം നിറഞ്ഞ ഒരു പുണ്യ സ്ഥലമാണ് ഈ കഞ്ഞിപ്പുര എന്ന് ജ്യോതിഷ വിധിപ്രകാരവും,അനുഭവസാക്ഷ്യം കൊണ്ടും ഇവിടുത്തെ ഭക്തജനങ്ങൾക്ക് നന്നായിട്ട് അറിവുള്ളതാണ്. അതുകൊണ്ടുതന്നെ ഒരു ക്ഷേത്രത്തിന്റെ പവിത്രതയോടും, പരിശുദ്ധിയോടും ,കൂടി ഇതിനെ പരിപാലിക്കപ്പെടേണ്ടത് ഇവിടുത്തെ ഭക്തജനങ്ങളുടെ ഒരു പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് .

ജ്യോതിഷ വശാൽ ശ്രീ കൊട്ടിയൂർപെരുമാളിന്റെ ചൈതന്യവും ,ഗുളികൻ ,ഗുരുകാരണവർ, ഭണ്ടാരമൂർത്തി ,എന്നീ ഉപദൈവങ്ങളുടെ പ്രതിഷ്ഠയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഭജന ,നിവേദ്യ പായസവിതരണം, ഭക്തജനങ്ങളുടെ പ്രാർത്ഥനയായി കലശം ,പയംകുറ്റി ,എന്നിവ ഇവിടെ നടന്നുവരുന്നുണ്ട്. ഇളനീർ വ്രതക്കാർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത് ഉൾപ്പെടെ ,എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുവാൻ താബൂല പ്രശ്ന വിധിപ്രകാരം ജ്യോതിഷുകൾ നിർദ്ദേശിച്ചതാണ്.

ഇക്കാര്യങ്ങൾ ഉൾപ്പെടെ ഇവിടുത്തെ നവീകരണ പ്രവർത്തികൾ നടത്തുന്നതിന് നാട്ടുകാർ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. നവീകരണ ഫണ്ട് ഉദ്ഘാടനം കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ കുടുംബാംഗം സ്മിത പത്മകുമാർ നിർവഹിച്ചു. പെരുമാളിന്റെ അനുഗ്രഹത്താൽ നിർമ്മാണ പ്രവർത്തനം സമയബദ്ധിതമായി പൂർത്തീകരിക്കുവാൻ സാധിക്കും എന്ന് അവർ അഭിപ്രായപ്പെട്ടു .

ആദ്യ നിധി സമർപ്പണം ചോറോട് ഈസ്റ്റിലെ മുച്ചിലോട്ട് ക്ഷേത്രകമ്മിറ്റി പ്രസിഡണ്ടും ഊരാളനുമായ കരിപള്ളി രാജൻ അവർകൾ നിർവഹിച്ചു .ഈ ദൈവസന്നിധി ഭാവിയിൽ ഒരു ക്ഷേത്രമായി വളർന്നു വരാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ ഒരു സ്ഥലം കൂടിയാണ് എന്ന് അദ്ദേഹം പറഞ്ഞു. വിശിഷ്ടാതിഥിയായി രാജീവൻ എസ് ആർ മഠത്തിൽ വടകര എന്നിവരും സംബന്ധിച്ചു . പി കെ ശശി, സുരേന്ദ്രൻ എം.ടി.കെ, മൊട്ടമ്മൽ രാജീവൻ സംസാരിച്ചു. കെ.എം നാരായണൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ ജനറൽ കൺവീനർ ശ്രീ എം രാജൻ സ്വാഗതവും,കഞ്ഞിപ്പുര കമ്മിറ്റി സെക്രട്ടറി കെ എം സത്യൻ നന്ദിയും പറഞ്ഞു.

Kanjipura is heard below by God's spirit

Next TV

Related Stories
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 18, 2024 11:53 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 18, 2024 11:33 AM

#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 18, 2024 11:19 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#TurfCourt|സൗമ്യത മാതൃക ;  ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

May 18, 2024 09:11 AM

#TurfCourt|സൗമ്യത മാതൃക ; ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

ചാനിയം കടവ് പുഴയോരത്താണ് വിദ്യാർത്ഥികൾക്കായി ടറഫ് കോർട്ട്...

Read More >>
 #reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

May 17, 2024 10:56 PM

#reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

"സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും...

Read More >>
#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

May 17, 2024 03:53 PM

#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് തലവൻ ഡോ. എൻ.എസ്. ശ്രീകാന്ത് പരിശീലനം...

Read More >>
Top Stories