---
title: " #reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ "
english_title: "#Alumni #reunite #with #anniversary #celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/205914/alumni-reunite-with-anniversary-celebration"
published_at: "2024-05-17T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6647937ef1777_reunion.jpg"
keywords: []
---

#  #reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ 

> **Lead Summary:** > വടകര:**(vatakara.truevisionnews.com**) കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1989 ബാച്ച് എസ് എസ് എൽ സി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്നു.

## Article Content

> വടകര:**(vatakara.truevisionnews.com**) കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1989 ബാച്ച് എസ് എസ് എൽ സി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്നു.

പരിപാടി കെ ആർ എച്ച് എസ് എസ് മുൻ പ്രധാന അധ്യാപകൻ വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് മുഖ്യാതിഥിയായി. മനോജ് നാച്ചുറൽ അധ്യക്ഷത വഹിച്ചു.

ടി. പി. കരുണൻ, ഷൈജു. പി .പി, ഗീതാ മോഹൻ, പ്രസീത എ .കെ, സുരേഷ് ബാബു വി ,ദിനേശൻ കുമ്മങ്കോട്, ഷീജ വി .കെ ,സുമതി. പി .പി, ബീന. കെ പി, രഞ്ജന, അനീഷ് .ടി .പി ,എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിവിധ മത്സരപരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/205914/alumni-reunite-with-anniversary-celebration)