തോടന്നൂർ: സ്കൂൾ വിദ്യാർത്ഥികൾക്കായ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ (കെ യു ടി എ ) തോടന്നൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്.


ജില്ലാതലത്തിൽ നടത്തുന്ന' സോക്കർ ഡമാക്ക' എന്ന പരിപാടിയുടെ ഭാഗമായാണ് മത്സരം നടത്തിയത്.ആയഞ്ചേരി ടൗണിലെ ഒറിയോൺ ടറഫിൽ വെച്ച് നടന്ന ടൂർണ്ണമെൻറിൽ സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
ടറഫിൽ നടന്ന ആവേശകരമായ മത്സരം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.എം.സി.എം.യു.പി സ്കൂൾ മയ്യന്നൂർ ഒന്നാം സ്ഥാനം നേടിയപ്പോൾ തോടന്നൂർ യൂ പി റണ്ണേഴ്സ് അപ്പ് ആയി. എൻ നിഷ ടീച്ചറുടെ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ട്രോഫികളും, മെഡലുകളും വിതരണംചെയ്തു.ഹനീഫ മയ്യന്നൂർ, അഫീജ വണ്ണാണ്ടിയിൽ, അബ്ദുൾ മജീദ് പി ടി കെ, ഷാനിഫ പി, സന്ദിന, ദിവ്യ സംസാരിച്ചു. വലിയ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ ഫുട്ബോൾ ടൂർണമെന്റിനെ വരവേറ്റത്.
Football tournament for school students