തിരുവള്ളൂർ: സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് തിരുവള്ളൂർ വില്ലേജ് ഓഫീസർ ശാലിനി കെ. ആറിന് .


ജനങ്ങൾക്ക് കാര്യക്ഷമമായും സുതാര്യമായും സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിൽ ആത്മാർത്ഥമായ പരിശ്രമം നടത്തുന്ന വില്ലേജ് ഓഫീസറാണ് ശാലിനി കെ. ആർ .
പ്രളയം ,കോവിഡ് കാല ഘട്ടത്തിൽ രാവെന്നോ, പകലെന്നോ ഭേദമില്ലാതെ നടത്തിയ ഏകോപനവും ഇടപെടലും വില്ലേജ് ഓഫിസറെ ജനകീയയാക്കി.
ഇതുകൊണ്ടാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറാക്കി ശാലിനി കെ. ആറിനെ മാറ്റിയത്. അവാർഡ് നേട്ടത്തിൽ തിരുവള്ളൂർ വില്ലേജും, ഗ്രാമവും, അതിയായ ആഹ്ലാദത്തിലാണ്.
ആദ്യമായാണ് തിരുവള്ളൂർ വില്ലേജിന് സംസ്ഥാനത്ത് മികച്ച വില്ലേജ് ഓഫീസർ എന്നുള്ള നിലയിൽ അവാർഡ് ലഭിക്കുന്നത്. ഇത് ഒരു നാടിനെയാകെ ഉത്സവ പ്രതീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.
The award shines; Shalini K.r is the best village officer in the state.