വടകര: വടകര കച്ചേരി സ്വദേശിയായ സോമന്റെ 'കണ്ണീർക്കണം' എന്ന കവിതാ സമാഹാരം ബഹ്‌റൈനിൽ പ്രകാശനം ചെയ്തു.


ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ കുടുംബവും, കലാ സാംസ്കാരിക പ്രവർത്തനവുമായി പ്രവർത്തിക്കവെയാണ് 2021 ആഗസ്റ്റ് 23 ന് സോമന്റെ, മാതാവിനെയും ഇളയ സഹോദരനെയും കോവിഡ് കവർന്നത്.
സോമന്റെ കവിതകൾ കണ്ണീർക്കണം കഴിഞ്ഞ മാസം എടച്ചേരിയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തിരുന്നു.
ബഹ്‌റൈൻ കേരളീയ സമാജവും സാംസ്കാരിക സമിതിയും സംയുക്തമായി കവിതാ സമാഹാരം പ്രകാശനം ചെയ്തു. സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.
സാസ പ്രസിഡണ്ട് മനീഷ് പുന്നോത്ത് പുസ്തകം ഏറ്റു വാങ്ങി. സമാജം സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര പുസ്തകം പരിചയപ്പെടുത്തി.
ഭാഷയും രചനാ രീതിയും എളുപ്പം ഗ്രാഹ്യമാകുന്ന ശൈലി ആയതിനാലും വിഷയങ്ങൾ സാധാരണ മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതിനാലും വായനക്കാരൻ തന്നെ കവിയാണ് എന്ന തോന്നൽ കവിതകളിലുടനീളം കാണാമെന്നും സോമൻ പാട്ടുകാരനായതിനാൽ എല്ലാ കവിതകളിലും സംഗീതാത്മകത മുറ്റി നിൽക്കുന്നതെന്നും ഈ കവിതകൾ കാലാന്തരങ്ങളെ അതിജീവിക്കുമെന്നും ആശംസകൾ അർപ്പിച്ച് സംസാരിച്ചവർ പറഞ്ഞു.
ജനറൽ സെക്രട്ടറി വർഗ്ഗിസ് കാരക്കൽ, സാംസ ശക സമിതി അംഗം ബാബു മാഹി, ബഹറിൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി . മരത്തി കൃഷ്ണൻ, സമാജം സാഹിത്യ വിഭാഗം കൺവീനർ പ്രശാന്ത് മുരളി, മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു.
കവിത സമാഹാരത്തിലെ ശില്പി എന്ന കവിത കുമാരി ആയ നിത്യാനന്ദ് ആലപിച്ചു. കവിത പ്രകാശനത്തിന് മറുമൊഴി നൽകിക്കൊണ്ട് സോമന്റെ സഹോദരൻ വത്സൻ കയിനിൽ സംസാരിച്ചു. സാൻ ജനറൽ സെക്രട്ടറി നിർമ്മല ജേക്കബ് സ്വാഗതവും വനി വിഭാഗം പ്രസിഡണ്ട് ഇൻഷ് റിയാസ് നന്ദി പ്രകാശിപ്പിക്കുകയും
A native of Vadakara and expatriate, Soman's poetry collection was also released in Bahrain