വടകര: സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ചീര വിളവെടുത്തു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിശരഹിത പച്ചക്കറി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വള്ളിയാട് എം.എൽ.പി സ്കൂളിൽ ആരംഭിച്ച 'കുട്ടിക്കൊരു ഗ്രോബാഗ്' പദ്ധതിയിലെ ചീര വിളവെടുത്തു.


പി.ടി.എ പ്രസിഡണ്ട് ഇ.കെ. ജഹാംഗീർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കാർഷിക ക്ലബ്ബ് അംഗങ്ങൾ ഏറ്റുവാങ്ങി.
സ്കൂൾ ഹെഡ്മിസ്ട്രസ് എ.ആർ ജെസ്‌ന, കാർഷിക ക്ലബ്ബ് കോർഡിനേറ്റർ എം കെ രജനി സംബന്ധിച്ചു. ചീര ഉൾപ്പെടെ വിവിധ പച്ചക്കറികളാണ് ഗ്രോബാഗ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്യുന്നത്.
Harvested spinach for lunch