വടകര: ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട് കരിപ്പൂര്‍ വിമാനതാവളത്തില്‍ ഇറങ്ങിയതിന് ശേഷം കാണാതായ ചോറോട് പുഞ്ചിരി മില്ലിന് സമീപം താമസിക്കുന്ന പറമ്പത്ത് ജാഫറിന്റെ (49) തിരോധാനത്തില്‍ വടകര പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.


കേസ് അന്വേഷിക്കുന്ന എസ് ഐ എ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം സമീറയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇരിങ്ങണ്ണൂര്‍ കായപ്പനിച്ചയിലെ തയ്യുള്ളതില്‍ സമീറയാണ് ജാഫറിന്റെ ഭാര്യ. 2014 ല്‍ ഇളയ മകളെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ജാഫര്‍ ഖത്തറിലേക്ക് ജോലി ആവശ്യത്തിന് വേണ്ടി പോയത്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ജാഫറിനെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ജാഫര്‍ തിരിച്ച് പോന്ന കാര്യം ഭാര്യ അറിയുന്നത് ഏറെ വൈകിയിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു.
ഖത്തറിലെ സുഹൃത്ത് നാട്ടിലെത്തിയതിന് ശേഷം സമീറയോട് ജാഫറിനെ പറ്റി തിരക്കയപ്പോഴാണ് ജാഫര്‍ ഖത്തറില്‍ നിന്നും മടങ്ങിയ കാര്യ സമീറയും മക്കളും അറിയുന്നത്. ഉടന്‍ തന്നെ അവര്‍ വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ജാഫറിന്റെ മൂത്ത മകന്‍ പ്ലസ് വണ്‍ പഠനം കഴിഞ്ഞു. 2 പെണ്‍കുട്ടികളില്‍ ഇളയകുട്ടിയെ ജാഫര്‍ കണ്ടിട്ടുപോലുമില്ല. അന്വേഷണത്തില്‍ ജാഫറിനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് സമീറയും മക്കളും
jaffer miising case vatakara poloce