പാലയാട്: (vatakara.truevisionnews.com) വായനാ പക്ഷാചരണവും വായനാക്കുറിപ്പ് അവതരണ മത്സരവും ബഷീർ, കെ.ദാമോദരൻ അനുസ്മരണവും സംഘടിപ്പിച്ച് പാലയാട് ദേശീയ വായനശാല.
മണിയൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ മലയാളം അദ്ധ്യാപിക ഡോ.അരുണിമ , ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ദാമോദരനെ അനുസ്മരിച്ചു കൊണ്ട് ഗ്രന്ഥശാലാ പ്രസിഡണ്ട് കെ.കെ.രാജേഷ് മാസ്റ്റർ സംസാരിച്ചു. എൽ .പി, യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ വായനാക്കുറിപ്പ് അവതരണ മത്സരത്തിൽ കുട്ടികൾ അവരവർ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനം തന്മയത്വത്തോടെ അവതരിപ്പിക്കുകയുണ്ടായി.


എൽ.പി.വിഭാഗത്തിൽ സ്വാതിക് , ശ്രുത കീർത്തി എസ്.എസ്., സ്വാതിക ബി. എന്നിവർ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി.വിഭാഗത്തിൽ ശിവചരൺ, തന്മയ, മിലൻ ജൂഹി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ രുദ്രപ്രയാഗ്, ദേവനന്ദ എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഡോ. അരുണിമ, ഗിരീഷ് ബാബു മാസ്റ്റർ എന്നിവർ വിധികർത്താക്കളായി. ജൂലായ് 6 ഞായറാഴ്ച ഉച്ചക്ക് ശേഷം വായനശാലാ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ, സതീഷ് കുമാർ ബി. എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ പ്രവർത്തകർ ഷൈജു എം.കെ., കുഞ്ഞിരാമൻ കെ.കെ., സജി പി.കെ., ലിഷ പി.കെ. ഭവ്യ ഷാജി എന്നിവർ നേതൃത്വം നൽകി.
Reading Day Celebration Palayad Library organizes reading report presentation competition and commemoration