മണിയൂർ: (vatakara.truevisionnews.com) കുറുന്തോടി വെട്ടിൽപീടിക കെ.പി.ഷാജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഐ.വി ദാസ് ദിനാചരണം സംഘടിപ്പിച്ചു. ഇ.വി.ലിജീഷിന്റെ 'തീവണ്ടിക്കാറ്റ്' എന്ന കഥയിലൂടെ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ വിലയിരുത്തിക്കൊണ്ട് ചർച്ച ശ്രദ്ധേയമായി.
ഒഞ്ചിയം ഏരിയ കമ്മിറ്റി കെ.അശോകൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ വിഭജന കാലത്ത് തന്റെ പിതാവ് നടത്തിയത് പോലുള്ള ബീരാന്റെ ഒരു തീവണ്ടിയാത്രയിലൂടെ സമകാലിക ഇന്ത്യയിലെ പുതിയ പ്രശ്‌നങ്ങളെ തുറന്നു കാണിക്കുകയാണ് കഥാകാരൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.


സജീവൻ, പി.കെ.സത്യൻ, പി.രാജൻ, ചന്ദ്രബാബു, കോണിച്ചേരി ബാബു എന്നിവർ സംസാരിച്ചു. ഇ.വി. ലിജീഷ് മറുമൊഴി നടത്തി കെ.കെ.പ്രദീപൻ അധ്യക്ഷത വഹിച്ചു. ഇ.സി.രാഘവൻ സ്വാഗതവും വി.കെ. കരുണാകരൻ നന്ദിയും പറഞ്ഞു.
IV Das Day celebration Theevandikkattu story discussion was notable