ആയഞ്ചേരി: പാചകവാത വിലവർദ്ധനവിനെരെ സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധം. പാചകവാതക സിലിണ്ടറിന് വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സി.പി.ഐ (എം) നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.


ടി.വി.കുഞ്ഞിരാമൻമാസ്റ്റർ, എൻ കെ സുരേഷ്, പ്രദീഷ് ആർ ,സന്തോഷ് കെ ,കെ രവീന്ദ്രൻ, പി.കുഞ്ഞിരാമൻ, കെ കെ മനോജൻ നേതൃത്വം നൽകി.
വലിയ വർദ്ധനവാണ് പാചകവാതകത്തിന് കേന്ദ്രസർക്കാർ കൂട്ടിയത്. ഗാർഹിക സിലിണ്ടറിന് 50 രൂപയും, വാണിജ്യ സിലിണ്ടറിന് 350 രൂപയുമാണ് കൂട്ടിയത്. സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും സമരം നടന്നു.
CPI(M) protests against cooking gas price hike