May 13, 2025 10:34 AM

വടകര: (vatakara.truevisionnews.com) രാഷ്ട്രീയപരമായ അവബോധം യുവതലമുറയ്ക്ക് അനിവാര്യമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ. വർത്തമാനകാല രാഷ്ട്രീയത്തിലെ അസ്ഥിരതകളും അനിശ്ചിതത്വങ്ങളും തിരിച്ചറിയേണ്ടതുണ്ടെന്നും, യുവതലമുറ രാജ്യത്തിൻറെ അടിസ്ഥാന മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും സംരക്ഷിക്കാൻ അവർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലിം യൂത്ത് ലീഗ് പെരുമുണ്ടച്ചേരി ശാഖ സംഘടിപ്പിച്ച സ്റ്റപ്പ്‌സ് 2025-ന്റ്റെ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രമുഖ മോട്ടിവേഷൻ ട്രെയിനർ ഷർഷാദ് പുറക്കാട്, വി.പി കുഞ്ഞമ്മദ് മാസ്റ്റർ, എം.എ ഗഫൂർ, ലത്തീഫ് മനത്താനത്ത്, യൂനുസ് വളളിൽ, റിയാസ് കെ.കെ, അനസ് മടത്തിൽ, മഷ്ഹൂദ് പാറച്ചാലിൽ, റഷീദ് മത്തത്ത്, സി.പി അസ്‌ലം, എം.എ കരീം,മുഹമ്മദ് പാറച്ചാലിൽ, ജുനൈദ് റഹ്മാനി മഠത്തിൽ, വള്ളിൽ സമീറ ടീച്ചർ, റസാഖ് വള്ളിൽ, തുടങ്ങിയവർ സംസാരിച്ചു.

പ്രദേശത്തെ മുസ്ലിംലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ്, ഹരിത പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

Inauguration Stups 2025 TTIsmail

Next TV

Top Stories










GCC News