തലശ്ശേരി: ബ്രൗൺ ഷുഗറുമായി കൊയിലാണ്ടി സ്വദേശികളായ മൂന്നു പേർ തലശ്ശേരിയിൽ അറസ്റ്റിൽ. കൊയിലാണ്ടി മടക്കര ജുമാമസ്ജിദ് പരിസരത്തെ മണിയേക്കൽ വീട്ടിൽ എം.കെ. മുൻഷിദ് (23), സി.ടി. ജുനൈസ് (32), എ.ആർ. മൻസൂർ (25) എന്നിവരാണ് അറസ്റ്റിലായത്.


തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.പൊലീസ് പട്രോളിങ് നടത്തുന്നതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ എസ്.ഐ സജേഷ് സി. ജോസ് മൂവരെയും പിടികൂടുകയായിരുന്നു.
ഇവരിൽനിന്ന് 0.917 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. പരിശോധനയിലാണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാൾ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി.
Three natives of Koilandi were arrested with brown sugar