ആയഞ്ചേരി: സൗമ്യ വലിയ വീട്ടിലിനെ അയോഗ്യയാക്കാനുള്ള ഹരജി തള്ളി. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സൗമ്യ വലിയ വീട്ടിലിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് ,കോൺഗ്രസ് (ഐ) പഞ്ചായത്ത് അംഗമായിരുന്ന കുളങ്ങരത്ത് ബാബു സമർപ്പിച്ച ഹരജിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.


കഴിഞ്ഞ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി കാലയളവിൽ 12-ാം വാർഡിൽ നിന്ന് കോൺഗ്രസ്സ് (ഐ) കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച സൗമ്യ എൽ ഡി എഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡണ്ടായതിനാൽ അവരെ അയോഗ്യയാക്കണമെന്നായിരുന്നു ഹരജിക്കാരൻ്റെ ആവശ്യം.
ഹരജിക്കാരൻെറയും, സാക്ഷികളായ കോൺ (ഐ) നേതാക്കളുടേയും, പഞ്ചായത്ത് സെക്രട്ടറിയുടേയും വാദം കേട്ട ശേഷമാണ് ഇലക്ഷൻ കമ്മീഷൻ ഹരജി തള്ളിയത്.
Ayanchery gram panchayat rejected the petition to disqualify ex-president Soumya