അഴിയൂർ ലഹരി കേസ്; ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

അഴിയൂർ ലഹരി കേസ്; ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു
Mar 15, 2023 02:26 PM | By Nourin Minara KM

അഴിയൂർ : അഴിയൂർ ലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.അഴിയൂരിൽ വിദ്യാർത്ഥിനിയെ ലഹരിക്കടിമയാക്കി ലഹരി കാരിയറാക്കി ഉപയോഗിച്ച സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ കുപ്രചരണങ്ങൾക്കെതിരെ ആണ് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.

ലഹരി കേസിലെ പ്രതികൾ സിപിഎമ്മുമായി ബന്ധമുള്ളവർ ആയതുകൊണ്ട് തന്നെ കേസിനെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്‌ ജലീൽ സഖാഫി പറഞ്ഞു. ബാലാവകാശ കമ്മീഷൻ സ്കൂളിൽ വന്ന് ഇരയാക്കപ്പെട്ട വിദ്യാർത്ഥിനിയുടെ മൊഴിയെടുക്കാതെ വിദ്യാർത്ഥിനിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട് എന്ന് പത്രമാധ്യമങ്ങളോട് പറഞ്ഞത് തന്നെ പ്രതികളെ സംരക്ഷിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.

പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പ്രതിയെ നിരപരാധിയായി ചിത്രീകരിക്കുന്ന തരത്തിൽ വാർത്ത വരികയും ഈ വാർത്ത പിണറായി വിജയൻ നിയമസഭയിൽ ഉയർത്തിക്കാട്ടിക്കൊണ്ട് സംഭവത്തെ നിസ്സാരവൽക്കരിക്കുകയും ചെയ്തു എന്നുള്ളത് നമ്മുടെ മുമ്പിലുള്ള യാഥാർത്ഥ്യമാണ്. മാത്രവുമല്ല സംഭവം നടന്ന് മൂന്ന് മാസത്തിനു മുകളിലായിട്ട് പോലും ഭരിക്കുന്ന പാർട്ടിയുടെ ഒരു വക്താവ് പോലും വിദ്യാർത്ഥിനിയുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കുക പോലും ചെയ്തിട്ടില്ല.

കൂടാതെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി കുഞ്ഞിപ്പള്ളിയിലും അഴിയൂർ ചുങ്കത്തും സിപിഎമ്മും ഡിവൈഎഫ്ഐയും പൊതുയോഗം നടത്തുകയും ചെയ്തു. ഇതൊക്കെ വിരൽചൂണ്ടുന്നത് സിപിഎം പ്രതികളെ സംരക്ഷിക്കുന്നു എന്നുള്ളതാണെന്നും ഈ അനീതിക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുംരംഗത്ത് വരണമെന്നും അഴിയൂർ പഞ്ചായത്ത്‌ പതിനാറാം വാർഡ്‌ മെമ്പറും എസ് ഡി പി ഐ പഞ്ചായത്ത്‌ കമ്മിറ്റി അംഗവുമായ സാലിം അഴിയൂർ പറഞ്ഞു.

എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത് 16ആം വാർഡ് മെമ്പർ സാലിം പുനത്തിൽ വിഷയവതരണം നടത്തി.ബഷീർ കെ കെ. സൈനുദ്ധീൻ എ കെ സംസാരിച്ചു. സമദ് മാക്കൂൽ, യാസിർ പൂഴിത്തല, ഷബീർ, ഉനൈസ്, ജലീൽ ഇ.കെ, സഫീർ, നവാസ് വരിക്കോളി നേതൃത്വം നൽകി.

Azhiyur intoxication case sdpi organized public protest

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

Jul 26, 2024 03:55 PM

#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി...

Read More >>
Top Stories










News Roundup