വടകര: മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച രവി ബോംബെ സംഗീതനിശ കലാവിരുന്നായി. രാഗസുധാരസം എന്ന പേരിൽ സംഘടിപ്പിച്ച സംഗീതനിശയിൽ അനശ്വര സംഗീതജ്ഞൻ രവി ബോംബെ സംഗീതം നിർവഹിച്ച 27 ഗാനങ്ങൾ കോർത്തിണക്കി ഒരുക്കിയ ലൈവ് ഓർക്കസ്ട്ര സദസിനെ പിടിച്ചിരുത്തി.
വടകര ടൗൺഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവ് മണലിൽ മോഹനനെ ആദരിച്ചു. കോഴിക്കോട് റൂറൽ എസ്പി കെ.ഇ.ബൈജു ഉപഹാരം നൽകി.
പരിപാടിയിൽ മുപ്പതിലേറെ കലാകാരന്മാർ പങ്കെടുത്തു. ദേവദുന്ദുഭി എന്ന ഗാനം പാടി പരിപാടി അവസാനിപ്പിക്കുമ്പോൾ ശക്തമായ മഴ പെയ്തത് ഏവരിലും കൗതുകം പടർത്തി.
Ravi Bombay Music Night was a heartwarming art festival in vatakara