അഴിയൂർ: അഴിയൂരിൽ ഒറ്റനമ്പർ ചൂതാട്ടം പിടികൂടി. അഴിയൂർ ചുങ്കത്തുള്ള സൂര്യാ സ്റ്റോർ ഏജൻസി എന്ന സ്ഥാപനത്തിൽ നിന്നാണ് നാദാപുരം കൺട്രോൾ റൂം സി.ഐ. ശിവൻ ചോടത്തിന്റെ നേതൃത്വത്തിലാണ് ധർമ്മടം സ്വദേശി സുരേശൻ.എ , കതിരൂർ സ്വദേശി മുഹമ്മദ് നിഹാസ് എന്നിവരെ അറസ്റ്റ് അറസ്റ്റ് ചെയ്തത്.


മലയാള മനോരമ ഏജൻസി നടത്തുന്ന സുരേഷ് എന്നയാളാണ് ഇതിന്റെ നടത്തിപ്പുകാരൻ. ഏജൻസിയുടെ മറവിലാണ് വൻ ചൂതാട്ടം നടന്നു വരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഈ സ്ഥാപനം നിരീക്ഷണത്തിലായിരുന്നു.
ചോമ്പാല എസ്.ഐ രഞ്ജിത്ത്.എം.കെ ബിന്ദുനാഥ്, സി.പി.ഒ,മാരായ അഭിലാഷ്, സജിത്ത്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Two people arrested in Azhiyur, the number one gambling house