തോടന്നൂർ: പഠനം ഉത്സവമാക്കി മാറ്റണമെന്ന് പ്രശസ്ത സിനിമാതാരം അരിസ്‌റ്റോ സുരേഷ്.തോടന്നൂർ യു.പി.സ്കൂൾ പഠനോത്സവവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പുതിയ കാലത്ത് വിജ്ഞാന സമ്പാദനത്തോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ പഠനോത്സവം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.എം.നിഷാന്ത് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രമ്യ പുലക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ സി.ആർ.സജിത്ത് 2022- 2023 വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.പി.ടി.എ.പ്രസിഡൻ്റ് എ.ടി.മൂസ്സ,പ്രധാനാധ്യാപകൻ സി.ആർ.സജിത്ത്,എസ്.ആർ.ജി കൺവീനർ പി.ശുഭ,കെ.വിശ്വനാഥൻ,സി.കെ. മനോജ് കുമാർ,ജയചന്ദ്രൻ പാലോളി, വി.കെ.സുബൈർ,ആർ. മനു റാം ,ഷൈജ മഞ്ഞച്ചാർത്ത്, സാബിറ കെ.പി എന്നിവർ സംസാരിച്ചു.
Study should be turned into a festival- movie star Aristo Suresh