വടകര: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ രണ്ടര വയസ്സുകാരന്‍ ഋഷാന്‍ ബന്ധുക്കളുടേയും നാട്ടുകാരുടേയും മുന്നില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്. കുഞ്ഞു മനസ്സില്‍ വലിയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കന്നത് ഏവര്‍ക്കും കൗതുകമാവുകയാണ് .


പ്രശസ്ത വ്യക്തികള്‍, വൈല്‍ഡ് ആന്റ് ഡെമസ്റ്റിക് ആനിമല്‍സ്, ഭക്ഷ്യ ഇനങ്ങള്‍, ശരീര ഭാഗങ്ങള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ആഭരണങ്ങള്‍, കാര്‍ ലോഗോകള്‍ , കളിപ്പാട്ടങ്ങള്‍, വിവിധ കളറുകള്‍ തുടങ്ങി 150 ല്‍ പരം വസ്തുക്കളുടെ ഇംഗ്ലീഷ് പേരുകള്‍ പറഞ്ഞുകൊണ്ടാണ് ഋഷാന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
മേപ്പയ്യൂര്‍ ഇരിങ്ങത്ത് സ്വദേശിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ ഷിനോജിന്റെയും സിവില്‍ എഞ്ചിനീയര്‍ രന്‍സിയുടെയും എക മകനാണ് ഋഷാന്‍.
Irshan wins India Book of Records