അഴിയൂർ : വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.അഴിയൂർ ഗ്രാമ പഞ്ചായത്ത് ഐ.സി.ഡി.എസിന്റെ ആഭ്യമുഖ്യത്തിൽ വനിതാ ശിശു വികസന വകുപ്പ് ജാഗ്രതാ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടി പതിനെട്ടാം വാർഡിലെ, കോട്ടിക്കൊല്ലോൻ അംഗൻവാടിയിലായിരുന്നു നടന്നത്.
പതിനെട്ടാം വാർഡ് മെമ്പർ സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. വടകര കോടതിയിലെ അഡ്വ: മൃദുല (റിസോഴ്സ് പെഴ്സൺ) സ്ത്രീകളുടെ അവകശങ്ങളെപ്പറ്റിയും സുരക്ഷയെ കുറിച്ചും ക്ലാസ് എടുത്തു. വാർഡ് കൺവീനർ സാഹിർ പുനത്തിൽ അധ്യക്ഷത വഹിച്ചു.
ജാഗ്രത സമിതി അംഗങ്ങളായ വിജയരാഘവൻ മാസ്റ്റർ, കമല നേതൃത്വം നൽകി.അംഗൻവാടി ടീച്ചർ നിഷ വി എം സ്വാഗതവും സി.ഡി.എസ് വൈ:ചെയർപെഴ്സണൽ സുശീല പി.കെ നന്ദിയും പറഞ്ഞു.
Women and Child Development Department training is noteworthy