ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ കടമേരി കനാലിന് സമീപം മാലിന്യം നിക്ഷേപിച്ച രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.


ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കടമേരി കനാലിനു സമീപം പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച സ്ഥലത്ത് പഞ്ചായത്ത് സെക്രട്ടറി , ഹെൽത്ത് ഇൻസ്പെക്ടർ , ശുചിത്വ മിഷൻ പ്രതിനിധി , ശുചിത്വ നോഡൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
മാലിന്യ നിക്ഷേപം നടത്തിയതായി കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും, ഫൈൻ ഈടാക്കുകയും ചെയ്തു. പൊതു സ്ഥലത്ത് മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ തുടർ പരിശോധനയും കർശന നടപടിയും ഉണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
In Ayanchery Gram Panchayat, two establishments were fined for dumping garbage near the Kadameri Canal