ആയഞ്ചേരി: പാലേരി ക്ഷേത്രം റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിലെ കീഴനമുക്ക് - പാലേരി ക്ഷേത്രം റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.


വരാക്കണ്ടി, പാറക്കുളങ്ങര ഭാഗങ്ങളിലെ താമസക്കാർക്കും, പാലേരി ക്ഷേത്രത്തിലെത്തുന്ന ജനങ്ങൾക്കും ഈ റോഡ് വലിയ അനുഗ്രഹമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തിയാണ് എസ്റ്റിമേറ്റ് അംഗീകരിച്ചത്. വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് വിഭാഗം അസി. എഞ്ചിനിയർ ഗോകുൽ എസ് ആർ, ഓവർസിയർ മുജീബ് റഹ്മാൻ പി, വിനീത് ഇ കെ ,സിനു വി.കെ, റീന വി കെ ,വിനീത വി കെ ,കുഞ്ഞിരാമൻ ടി, ഭാസ്കരൻ വി.കെ, കുമാരൻ തറേമ്മൽ സംസാരിച്ചു.
Paleri temple road work inaugurated