ആയഞ്ചേരി: രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ പ്രതിപക്ഷത്തെ പ്രധാന രാഷ്ട്രീയ പാർട്ടി നേതാവായ രാഹുൽ ഗാന്ധിയുടെ പേരിൽ കേസെടുത്തതും കേസിന്റെ അപ്പീൽ പരിഗണിക്കുന്നതിനു മുമ്പ് ധൃതിപ്പെട്ട് അയോഗ്യനാക്കിയ നടപടിയും ജനാധിപത്യ വിരുദ്ധമാണെന്ന് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സി പി ഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "രണ സ്മരണ" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ടി കെ രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബാലൻ, ഇ കെ വിജയൻ എം എൽ എ, ജിതേഷ് കണ്ണപുരം, ആർ ശശി ,പി സുരേഷ് ബാബു, ആർ സത്യൻ, അജയ് ആവള, കെ പി പവിത്രൻ എന്നിവർ സംസാരിച്ചു. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടു കൂടി നടന്ന പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
Disqualification of Rahul Gandhi is anti-democratic: Pannyan Ravindran