Featured

കൃഷി നശിപ്പിക്കുന്നു; കടമേരിയിൽ കൃഷി നശിപ്പിക്കൽ പതിവാകുന്നു

News |
Mar 26, 2023 11:54 AM

കടമേരി: കടമേരിയിലെ കുറ്റിവയൽ പ്രദേശത്ത് ഇന്നലെ വീണ്ടും പച്ചക്കറി കൃഷി നശിപ്പിച്ചു. എടക്കണ്ടി വിജയൻ ,നാലുപുരക്കൽ ശ്രീജേഷ് എന്നിവർ കൃഷി ചെയ്ത കയ്പ, വെള്ളരി, കുമ്പളം, ചീര എന്നിവയാണ് വെട്ടിനശിപിച്ചത്.കുറച്ച് ദിവസം മുമ്പേ കുടുബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയും നശിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ല.


ഈ പ്രദേശത്ത് വ്യാപകമായി വയൽ മണ്ണ് ഇട്ട് നികത്തൽ നടക്കുന്നതിനാൽ കിണർ വെള്ളം വറ്റിപ്പോകുന്ന സാഹചര്യം നിലനിൽക്കുന്നതായും പരിസരവാസികൾ അധികൃതർക്ക് മുമ്പാകെ പരാതി നൽകിയിട്ടുണ്ട്‌. പച്ചക്കറി നശിപ്പിക്കപ്പെട്ട സ്ഥലങ്ങളും, മണ്ണ് ഇട്ട് നികത്തിയ സ്ഥലങ്ങളും ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി രാജൻ, റിനിഷ് തൈക്കണ്ടി, ഇ.കെ.വിജയൻ ശ്രീജേഷ് എൻ പി ,ബിജു നാലുപുരക്കൽ താഴ, ബാബു മാസ്റ്റർ അരയാകൂൽ സന്ദർശിച്ചു.

നാദാപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഫായിസ് അലിയുടെ നിർദ്ദേശപ്രകാരം സബ് ഇൻസെപ്ടർ രാജൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധിച്ചു.

Destruction of crops is common in Kadameri

Next TV

Top Stories