അഴിയൂർ: അഴിയൂർ ഗ്രാമ പഞ്ചായത്ത് 14ാം വാർഡിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. സമൂഹത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.


വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അദ്ധ്യക്ഷത വഹിച്ചു .വടകര വനിതാ സെൽ കൗൺസിലർ രമ കൊയിലോത്ത് സ്ത്രീ സുരക്ഷാ ക്ലാസ് എടുത്തു. അംഗൻവാടി ടീച്ചർ ഗീത എ.ഡി.എസ് പ്രസിഡന്റ് ഉഷ,സിക്രട്ടറി പൊന്നി സംസാരിച്ചു.
Class for women safety