വടകര: ദേശീയപാതയിൽ ഒഞ്ചിയം റോഡിൽ മോട്ടോർ ബൈക്കിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. ബൈക്കിൻ്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്ത എടച്ചേരി തലായി സ്വദേശി വിജീഷ് (38) ആണ് മരിച്ചത്.


ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം. മോട്ടോർ ബൈക്ക് ഓടിച്ചയാൾ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ വിജീഷിനെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിർമ്മാണ തൊഴിലാളിയായ വിജീഷ് അവിവാഹിതനാണ്. അച്ഛൻ: കേളപ്പൻ അമ്മ: നാരായണി സഹോദരങ്ങൾ: വിജിഷ ,വിപിഷ.
A young man died after a car hit his motorcycle in Onchiyam