അഴിയൂർ: റമളാൻ അവസാന പത്തിലെക്ക് കടന്നതോടെ നാടെങ്ങും റിലീഫ് പ്രവർത്തനങ്ങൾ സജീവമായി. തണൽമരം ചാരിറ്റി അഴിയൂരിൻ്റെ റമളാൻ റിലീഫ്-23 ഭാഗമായി 150 നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി. കിറ്റുകൾ ട്രസ്റ്റ് രക്ഷാധികാരി ഷംസുദ്ദീൻ മനയിൽ സെക്രട്ടറി സാലിം പുനത്തിലിന് വിതരണത്തിനായി കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു.


ട്രസ്റ്റ് ട്രഷറർ റിഷാദ് സിവി, പ്രവർത്തകരായ ഷാജിത് കൊട്ടാരത്തിൽ, അലി എരിക്കിൽ, അഷ്കർ സിഎച്ച്, ഹുസൈൻ കെപി, മജീദ് യുകെ, ഗഫൂർ ടി, അഷറഫ് എം എന്നിവർ സംബന്ധിച്ചു. യതീംമക്കൾക്കും, നിർധനർക്കും ഉള്ള പെരുന്നാൾ വസ്ത്ര വിതരണം, നമസ്കാര വസ്ത്ര വിതരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.
Thanalmaram charity association provided the kits