---
title: "കൈയ്യേറ്റത്തിന് ഒത്താശ; ഒഞ്ചിയം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽ ഡി എഫ് മാർച്ചും ധർണ്ണയും"
english_title: " LDF march and dharna in front of Onchiam Panchayat office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111302/ldf-march-and-dharna-in-front-of-onchiam-panchayat-office-new"
published_at: "2023-04-27T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a3f00f2e75_onchiyam.jpg"
keywords: []
---

# കൈയ്യേറ്റത്തിന് ഒത്താശ; ഒഞ്ചിയം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽ ഡി എഫ് മാർച്ചും ധർണ്ണയും

> **Lead Summary:** **ഒഞ്ചിയം:** ജനപ്രതിനിധികളുടെ ഒത്താശയോടെ നടത്തിയ കനാൽ കൈയ്യേറ്റത്തിനെതിരെ ഒഞ്ചിയത്ത് എൽ ഡി എഫ് പ്രതിഷേധം. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കനാൽ ഭൂമി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരുടെ ഒത്താശയോടെ കൈയ്യേറിയെന്ന് ആരോപിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. 

## Article Content

**ഒഞ്ചിയം:** ജനപ്രതിനിധികളുടെ ഒത്താശയോടെ നടത്തിയ കനാൽ കൈയ്യേറ്റത്തിനെതിരെ ഒഞ്ചിയത്ത് എൽ ഡി എഫ് പ്രതിഷേധം. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കനാൽ ഭൂമി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരുടെ ഒത്താശയോടെ കൈയ്യേറിയെന്ന് ആരോപിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. 

എട്ടരമീറ്റർ വീതിയുളള കനാലിൻ്റെ മൂന്നര മീറ്റർ വീതിയിൽ മുപ്പത് മീറ്റർ നീളത്തിലാണ് കൈയ്യേറ്റം. സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് റോഡും നടപ്പാതയും നിർമ്മിച്ചാണ് കൈയ്യേറ്റം. പ്രസിഡണ്ടും മെമ്പറും. ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് നാട്ടുകാർ പറഞ്ഞു. സ്വകാര്യ വ്യക്തിക്ക് ഭ്രൂമി വില കൂട്ടാനുള്ള ഒത്താശയാണിത്.

വെള്ളത്തിൻ്റെ ഒഴുക്കിനെ സാരമായി ബാധിക്കുന്നതിനാൽ പ്രദേശവാസികൾ ഇറിഗേഷൻ വകുപ്പിന് പരാതി നൽകുകയായിരുന്നു. കനാൽ ഭൂമി കൈയ്യേറിയതിനെ തുടർന്നു ഇറിഗേഷൻ വകുപ്പ് നിയമ നടപടിക്കൊരുങ്ങുകയാണ്. പരാതിയെ തുടർന്നു അനധികൃത നിർമ്മാണം പൊലീസെത്തി തടയുകയായിരുന്നു.

പൊതു സ്വത്ത് സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ തന്നെ നിയമ ലംഘനം നടത്തുന്ന സ്ഥിതിയായി. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട്  ഒത്താശ ചെയ്ത പ്രസിഡണ്ട്, മെമ്പർ എന്നിവർ രാജിവെച്ചൊഴിയുക, അനധികൃതനിർമ്മാണം പൊളിച്ചുമാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.

സി പി ഐ എം ഏരിയാ സെക്രട്ടറി ടിപി ബിനീഷ് ഉദ്ഘാടനം ചെയ്തു.യു എം സുരേന്ദ്രൻ അധ്യക്ഷനായി. ബൈജു രാഘവൻ,പി പ്രദീപ് കുമാർ, , ബാബു പറമ്പത്ത്, രാമചന്ദ്രൻ കൊയിലോത്ത്, സി പി സോമൻ, കെ അശോകൻ, പി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.വി പി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.'

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111302/ldf-march-and-dharna-in-front-of-onchiam-panchayat-office-new)