ഒഞ്ചിയം : രണധീരതയുടെ സമരപാഠം രചിച്ച ഒഞ്ചിയം രക്തസാക്ഷിത്വത്തിൻ്റെ 75 മത് വാർഷികാചരണം നാളെ സി പി ഐ എം, സി പി ഐ നേതൃത്വത്തിൽ വിവിധപരിപാടികളോടെ ആചരിക്കുന്നു. വൈകിട്ട് 5ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


മുല്ലക്കര രത്നാകരൻ, മന്ത്രി പി എ മുഹമ്മദ് റിയാസ്, പി മോഹനൻ, കെ കെ ബാലൻ, ഇ കെ വിജയൻ എം എൽ എ തുടങ്ങിയവർ സംസാരിക്കും. രാവിലെ 8ന് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്നും രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കര കടപ്പുറത്ത് പ്രയാണം ആരംഭിക്കും.
തുടർന്നു രക്ത സാക്ഷി പ്രതിജ്ഞ പുതുക്കി അനുസ്മരണ യോഗം ചേരും.വൈകിട്ട് 4ന് ഒഞ്ചിയത്ത്ചുകപ്പ് സേന പരേഡ് ആരംഭിക്കും. ബഹുജന പ്രകടനവും കലാപരിപാടികളുമരങ്ങേറും.
അളവക്കൻ കൃഷ്ണൻ, കെ എം ശങ്കരൻ, വി പി ഗോപാലൻ, വി കെ രാഘുട്ടി, സി കെ ചാത്തു, മേനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ എന്നിവർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. കടുത്ത പോലീസ് മർദ്ദനത്തിൽ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായി.
Pinarayi is alone tomorrow; CPI and CPI-M organized Martyr's Day celebrations jointly