ഒഞ്ചിയം: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഒഞ്ചിയം കതിര്‍ എഫ് ഐ ജിയുടെ സമ്പുഷ്ടീകരിച്ച ട്രൈക്കോഡര്‍മ്മ ജൈവവള നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് നിര്‍വ്വഹിച്ചു.
ഒഞ്ചിയം സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഒഞ്ചിയം കൃഷി ഓഫീസര്‍ സന്ധ്യ അധ്യക്ഷത വഹിക്കുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. കെ എം അശോകന്‍ സ്വാഗതം പറഞ്ഞു, എസ് എല്‍ ആര്‍ പി ബാലകൃഷ്ണന്‍, കെ അനില്‍കുമാര്‍ , ഇ കെ അശോകന്‍, ആര്‍ കെ രവീന്ദ്രന്‍, സി ശങ്കരന്‍, കെ എം ഭാസ്‌കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Indian Nature Cultivation Project; Organic manure production started in Onchiyam