അഴിയൂർ : എസ്കെഎസ്എസ്എഫ് ആസ്യ റോഡിലെ ബഹറുന്നൂർ ശാഖ സംഘടിപ്പിക്കുന്ന മജ് ലിസുന്നൂർ, വാർഷികവും , മത പ്രഭാഷണവും മെയ് 5, 6, 7 (വെള്ളി, ശനി, ഞായർ ) തീയ്യതികളിൽ മർഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ സംഘടിപ്പിക്കുന്നു.


പതാക ഉയർത്തൽ ടി.സി.എച്ച് അബൂബക്കർ ഹാജി നിർവ്വഹിച്ചു. ചടങ്ങിൽ ജംഷിദ് ഹുദവി അധ്യക്ഷത വഹിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉൽഘാടനം ചെയ്തു.
മുനീർ ഹുദവി വിളയിൽ, സ്വാലിഹ് ഫൈസി, മഅമൂൻ ഹുദവി വണ്ടൂർ , ന ഈ മുദ്ദീൻ ഹുദവി, ഇബ്രാഹിം ഫൈസി മലയമ്മ, ജുനൈദ് ഹുദവി, സൈദലി മൌലവി, ജമാലുദ്ദീൻ മൌലവി, ഇബ്രാഹിം ദാരിമി, ഇസ്മായിൽ ദാരിമി, ഹബീബ് റഹ്മാൻ യമനി , സ്വാലിഹ് ഹുദവി, ശുഹൈബ് ഹുദവി, ശൈഖുന ഉമർ ഉസ്താദ് കീഴശ്ശേരി , എന്നിവരുടെ പ്രഭാഷണം ഉണ്ടായിരിക്കും.
Majlisunnoor in Azhiyur, annual and religious lecture