വടകര : വടകര ടൗണില്‍ തീപ്പിടുത്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അഗ്‌നിരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കി ഫയര്‍ ഫോഴ്‌സ് ബഹുനിലക്കെട്ടിടത്തില്‍ രണ്ടാമതും തീപ്പിടിത്തമുണ്ടായ സാഹചര്യത്തിലാണ് കെട്ടിടങ്ങളുടെ അഗ്‌നിരക്ഷാ മുന്‍കരുതലുകളില്‍ ഫയര്‍ഫോഴ്്‌സ് ആശങ്കയറിയിച്ചത്.


നഗരത്തില്‍ 25 ഓളം കെട്ടിടങ്ങള്‍ അഗ്‌നിരക്ഷാ മുന്‍കരുതലുകളില്ലാതെയാണെന്ന് ഫയര്‍ഫോഴ്‌സ് കണ്ടെത്തിയിരുന്നു. നഗരത്തിലെ ചില പ്രധാനപ്പെട്ട ആശുപത്രികളില്‍ ഉള്‍പ്പെടെ ആവശ്യമായ അഗ്‌നിരക്ഷാസംവിധാനങ്ങള്‍ ഇല്ലെന്നത് ഏറെ ഗൗരവമുള്ളതാണ്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് നഗരസഭയ്ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം പുതിയ ബസ്സ്റ്റാന്‍ഡിന് അടുത്തുള്ള ന്യൂ പാദകേന്ദ്ര ചെരിപ്പുകടയില്‍ തീപ്പിടിത്തമുണ്ടായിരുന്നു.
ചൊവ്വാഴ്ച കീര്‍ത്തി തിയേറ്ററിന് സമീപമുള്ള സെവന്‍ ഇയേഴ്‌സ് കിഡ്‌സ് ഷോപ്പിന്റെ മുകള്‍നിലയിലും തീപ്പിടിത്തമുണ്ടായത് നഗരവാസികളില്‍ ഏറെ ഭീതി പരത്തി രണ്ടുകെട്ടിടത്തിലും മുകള്‍നിലയിലെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.
തുടര്‍ച്ചയായി തീപ്പിടിത്തമുണ്ടായ സാഹചര്യത്തില്‍ അഗ്‌നരക്ഷാവൈദ്യുതി വിഭാഗങ്ങളില്‍ നിന്നുള്ള എന്‍.ഒ.സി. സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷമേ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കാവൂ എന്ന് അഗ്‌നിരക്ഷാവിഭാഗം നഗരസഭയോട് ആവശ്യപ്പെട്ടിടുണ്ട്.
Without fire protection systems About 25 buildings in Vadakara