അഴിയൂർ: കർണാടകയിൽ കോൺഗ്രസ്സ് നേടിയ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു അഴിയൂരിൽ യു ഡി എഫ് പ്രവർത്തകർ റോഡ് ഷോയും പ്രകടനം നടത്തി. അഴിയൂരിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ മുക്കാളി ടൗണിൽ സമാപിച്ചു.


പ്രകടനത്തിന് മുന്നണി നേതക്കളായ പി ബാബുരാജ് കെ അൻവർ ഹാജി, പ്രദീപ് ചോമ്പാല, യു എ റഹീം, ടി സി രാമചന്ദ്രൻ , വി പി അനിൽകുമാർ, കെ പി രവീന്ദ്രൻ , ഹാരിസ് മുക്കാളി, കെ പി വിജയൻ , സി എഛ് നവാസ് , ജലീൽ പുല്ലമ്പിൽ , ബബിത് അഴിയൂർ, അഹമ്മദ് കൽപ്പക എന്നിവർ നേതൃത്വം നൽകി.
Azhiyur Roadshow; UDF workers staged a jubilant demonstration