വടകര: അഴിയൂർ ബ്രാഞ്ച് കനാൽ നാളെ തുറക്കുമെന്ന് ഇറിഗേഷൻ വകുപ്പ് ഉറപ്പ് നൽകിയതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. കനാൽ തുറക്കാത്തത് കാരണം വരൾച്ച രൂക്ഷമായിരുന്നു.


ഈ വിഷയം വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ഇതോടെയാണ് 18ന് കനാൽ തുറക്കുമെന്ന് ഉറപ്പ് നൽകിയതെന്ന് എം.എൽ.എ വ്യക്തമാക്കി.
Azhiyoor branch canal will be opened tomorrow