വടകര : അഴിയൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി ലാബ് സമുച്ചയ കെട്ടിടം മെയ് 23 ന് കാലത്ത് പത്തിന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും .


കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഒരു കോടി രൂപ ചിലവിൽ ഇരു നിലകെട്ടിടം നിർമിച്ചത് . സ്കൂൾ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കാനാണ് ഇത് പണിതത് .
പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ പി ടി എ പ്രസിഡണ്ട് വി കെ നിസാര് അധ്യക്ഷത വഹിച്ചു. പി വാസു, കാസിം നെല്ലോളി, സീനതത് ബഷീർ , പ്രദീപ് ചോമ്പാല, യൂസഫ് കുന്നുമ്മൽ , നവാസ് നെല്ലോളി,കെ എ സുരേന്ദ്രൻ ,ശ്രീധരൻ കൈപ്പാട്ടിൽ, കെ പി പ്രമോദ്, ബബിത്ത് അഴിയൂർ , ഷംസീർ ചോമ്പാല,എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ ആയിഷ ഉമ്മർ (ചെയർ),പി മോഹനൻ ,കെ സജിത (ജന.കൺ).വി കെ നിസാര് ട്രഷ) പടം നിർമ്മാണം പൂർത്തിയായഅഴിയൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ലാബ് സമുച്ചയം
Azhiyur Government Higher Secondary School Lab Complex inaugurated on 23rd